ഇനി യാത്ര പറഞ്ഞിടട്ടെ
- Publisher: Sreshtabooks
പുഷ്പിക്കാത്ത ഒരു യൗവനകാലപ്രണയത്തിൻ്റെ മരണോത്തര റിപ്പോര്‍ട്ട് എന്നു വിശേഷിപ്പിക്കാവുന്ന
അസാധാരണനോവല്‍. ചിത്രകാരനും ഫ്രീലാൻസ് ജേര്‍ണലിസ്റ്റുമായ രാജൻ ബി. എഡ്ഡിനു
പഠിക്കാനെത്തുമ്പോഴാണ് സഹപാഠിയായ ദേവകി നായരുമായി പരിചയപ്പെടുന്നതും
അടുക്കുന്നതും.വികാരജീവിയായ രാജൻ ദേവുവിനെ പ്രേമിച്ചത് തികച്ചും ഗാഢമായാണ്. പക്ഷേ,
അവള്‍ക്ക് ജാതിയില്‍ കുറഞ്ഞവനും മനോരഥക്കാരനുമായ അയാളെ ജീവിതപങ്കാളിയായി
സ്വീകരിക്കാൻ വയ്യാ. ദേവുവിനെ തൻ്റെ ഉറ്റസുഹൃത്ത് സുരേഷ് വിവാഹം കഴിച്ചതോടെ രാജൻ്റെ
ധര്‍മ്മസങ്കടങ്ങള്‍ക്ക് പൂര്‍വ്വാധികം ആഴംവച്ചു. ഒരു സന്ധ്യയ്ക്ക് സുരേഷ് കൊലചെയ്യപെട്ടപ്പോൾ
സാഹചര്യത്തെളിവുകള്‍ വിരല്‍ചൂണ്ടിയത് നിരപരാധിയായ രാജൻ്റെ നേര്‍ക്കായിരുന്നു.
വ്യത്യസ്തസ്വഭാവക്കാരായ കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവുമായ
മാനസികലോകത്തിൻ്റെ ചിത്രീകരണത്തില്‍ തനിക്കുള്ള പ്രാഗല്ഭ്യം സ്പഷ്ടമാക്കുന്നു നോവലിസ്റ്റായ
ജി.എൻ.പണിക്കര്‍, ഈ കൃതിയില്‍.
Book Details | |
---|---|
ആകെ പേജുകൾ | 120 |
പ്രസിദ്ധീകരിച്ച വർഷം | 2019 |
പതിപ്പ് | 1st |
Weight | 0.80gm |
LengthxWidthxHeight | 21.00cm x 14.00cm x 0.80cm |
- Author: ജി.എൻ. പണിക്കർ
- Availability: 100